play-sharp-fill
അഡ്വ.ജിതേഷ് ജെ.ബാബു ബിഷപ്പ് ഫ്രാങ്കോ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ: മിടുക്കനായ അഭിഭാഷകനെ കേസ് ഏൽപ്പിച്ച് ഫ്രാങ്കോയെ കുടുക്കാൻ സർക്കാർ; ജിതേഷ് പ്രോസിക്യൂട്ടറാകുന്നത് സിപിഐ നോമിനിയായി

അഡ്വ.ജിതേഷ് ജെ.ബാബു ബിഷപ്പ് ഫ്രാങ്കോ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ: മിടുക്കനായ അഭിഭാഷകനെ കേസ് ഏൽപ്പിച്ച് ഫ്രാങ്കോയെ കുടുക്കാൻ സർക്കാർ; ജിതേഷ് പ്രോസിക്യൂട്ടറാകുന്നത് സിപിഐ നോമിനിയായി

സ്വന്തം ലേഖകൻ 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിർണ്ണായക നീക്കവുമായി സർക്കാർ. കേസിൽ സർക്കാർ ഒതുക്കൽ ശ്രമം നടത്തുന്നതായുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജിതേഷ് ജെ.ബാബുവിനെ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ കേസിലെ കുറ്റപത്രം സമർപ്പിക്കലും വിചാരണ അടക്കമുള്ള നടപടികളും ഇനി വേഗത്തിലായേക്കും. കേസിൽ പരാതി നൽകുകയും, സമരത്തിൽ പങ്കെടുക്കുകയും ചെയ്ത കന്യാസ്ത്രീകൾക്ക് അടക്കം കാരണംകാണിക്കൽ നോട്ടീസ് സഭ അയച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കേസിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിരിക്കുന്നത്. 
അന്വേഷണ സംഘം സമർപ്പിച്ച മൂന്നംഗ പാനലിൽ നിന്നാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചത്. അഡ്വ.ജിതേഷ് ജെ.ബാബു (കോട്ടയം)
അഡ്വ.മോഹൻരാജ് (കൊല്ലം), അഡ്വ. പയസ് മാത്യു (എറണാകുളം) എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്. ഡിവൈഎസ്പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്, ഒറിയ ദമ്പതി വധക്കേസ് അടക്കം പ്രമാദമായ നിരവധി കേസ്സുകളിലെ പ്രോസിക്യൂട്ടറായിരുന്നു ജിതേഷ്. പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കോടതി നിയോഗിച്ച പ്രകാരം പ്രതിയ്ക്കു വേണ്ടി ഹാജരായതും അഡ്വ.ജിതേഷ് ജെ.ബാബു ആയിരുന്നു.
നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരുന്നു. കോട്ടയം ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയും കോട്ടയം നഗരസഭ കൗൺസിലറും ആയിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.