പൾസറും പൊട്ടാസും രണ്ടു കിലോ കഞ്ചാവുമായി പിടിയിൽ: പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ: പ്രതികളെ പിടികൂടിയത് ഏറ്റുമാനൂരിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ പൾസറിനെയും, പൊട്ടാസിനെയും രണ്ടു കിലോ കഞ്ചാവുമായി പൊലീസ് സംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങൾ ചേർന്നാണ് രണ്ടു പ്രതികളെയും പിടികൂടിയത്. ഏറ്റുമാനൂർ വെട്ടിമുകൾ പുന്നത്തുറകവല ഭാഗത്ത് കമ്പനി മലയിൽ വീട്ടിൽ അനിൽകുമാർ (പൾസർ കണ്ണൻ – 29), ഏറ്റുമാനൂർ കിഴക്കുംഭാഗം പുന്നവേലി തടത്തിൽ വീട്ടിൽ ജോമോൻ മാത്യു (പൊട്ടാസ് ജോമോൻ- 27) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂര് പ്രദേശത്ത് വൻ തോതിൽ കഞ്ചാവ് ശേഖരിക്കുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി മധുസൂദനന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പൊലീസ് സംഘം ദിവസങ്ങളായി ഇവിടെ നീരക്ഷണം നടത്തി വരികയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ സന്ദീപ് ,
എ.എസ്.ഐ എ.ടി.എം നൗഷാദ്,്, പി.വി മനോജ്, റിച്ചാർഡ് സേവ്യർ , ജീമോൻ കെ.എം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗമായ നവാസ് കെ ഐ എന്നിവർ ചേർന്ന് രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു. പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group