സ്വന്തം ലേഖകൻ
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശമുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയ ആറേകാല്‍ ഏക്കോറോളം മിച്ചഭൂമി കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഭൂമി സ്വയം തിരിച്ചുനല്‍കാന്‍ അന്‍വറിന് കൊടുത്ത സമയം അവസാനിച്ച സാഹചര്യത്തിലാണിത്. അതേസമയം അന്‍വറിന് കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കാന്‍ വേണ്ടി റവന്യു ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ വൈകിക്കുകയാണന്നാണ് പരാതിക്കാരന്റ ആരോപണം.
ആലത്തൂര്‍ താലൂക്കിലെ കുഴല്‍മന്ദം, താമരശേരി താലൂക്കിലെ കൂടരഞ്ഞി, ഏറനാട് താലൂക്കിലെ തൃക്കലങ്ങോട്, പേരകമണ്ണ വില്ലേജുകളിലായാണ് പിടിച്ചെടുക്കേണ്ട ആറേകാല്‍ ഏക്കറോളം ഭൂമിയുള്ളത്. സ്വയം തിരിച്ചേല്‍പിക്കാന്‍ പി വി അന്‍വറിന് ലാന്‍ഡ് ബോര്‍ഡ് അനുവദിച്ച ഒരാഴ്ചത്തെ സമയം ചൊവ്വാഴ്ച കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങുന്നത്. ലാന്‍ഡ് ബോര്‍ഡിന്റ ഉത്തരവ് ലഭിച്ചെന്നും ഭൂമി ഏറ്റെടുക്കാന്‍ ഒാരോ സ്ഥലത്തേയും വില്ലേജ് ഒാഫീസര്‍മാര്‍ക്ക് ഉടനടി നിര്‍ദേശം നല്‍കുമെന്നും ഭൂരേഖ തഹസീല്‍ദാര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന സമീപനമാണ് റവന്യുഉദ്യോഗസ്ഥരുേടതെന്ന് പരാതിക്കാരനായ ഒ പി ഷാജി ആരോപിച്ചു.
ആറേകാല്‍ ഏക്കറല്ല ലാന്‍ഡ് ബോര്‍ഡിന്റ ഓതറൈസ്ഡ് ഓഫീസറുടെ അന്വേഷണത്തില്‍ തന്നെ 14.62 ഏക്കർ മിച്ച ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്നത് കൂടി കണ്ടുകെട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. ഈ മാസം 18 നാണ് ഭൂമി ഏറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.