play-sharp-fill
ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി…! അനൂപ് മേനോന്റെ നായികയായി പ്രിയാ വാര്യർ ; ചിത്രത്തിന്റെ പ്രഖ്യാപനവുമായി അനൂപ് മേനോൻ

ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി…! അനൂപ് മേനോന്റെ നായികയായി പ്രിയാ വാര്യർ ; ചിത്രത്തിന്റെ പ്രഖ്യാപനവുമായി അനൂപ് മേനോൻ

സ്വന്തം ലേഖകൻ

കൊച്ചി : അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ എത്തുന്നു. ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

അനൂപ് മേനോൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം അനൂപ് മേനോൻ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപ് മേനോൻ, വി. കെ പ്രകാശ്, ഡിക്‌സൺ പൊഡുത്താസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്‌സൺ ആദ്യമായാണ് ഒരു സിനിമയുടെ നിർമ്മാണപങ്കാളിയാവുന്നത്.

‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്നീ സിനിമകൾ അനൂപ് മേനോൻ വി കെ പ്രകാശ് ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. ഈ രണ്ടു സിനിമകളും ബോക്‌സ് ഓഫീസിൽ ഹിറ്റുകൾ തീർത്തിരുന്നു.