പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ക്രഷറിൽ യുവാവ് കുടുങ്ങി; രക്ഷിക്കാൻ തീവ്ര ശ്രമം തുടരുന്നു

പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ക്രഷറിൽ യുവാവ് കുടുങ്ങി; രക്ഷിക്കാൻ തീവ്ര ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പൂവന്‍തുരുത്തില്‍ യുവാവ് മെറ്റല്‍ ക്രഷറില്‍ കുടുങ്ങി, രക്ഷിക്കാന്‍ തീവ്രശ്രമം.

പൂവന്‍തുരുത്ത് ഇന്‍ഡ്ട്രിയല്‍ എസ്‌റ്റേറ്റിലെ മണക്കാട് മെറ്റല്‍ ക്രഷറില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രഷറിലെ ഡ്രമിലാണു തൊഴിലാളി കുടുങ്ങിയത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്രഷറിലാണു യുവാവ് കുടുങ്ങിയത്. ഇതര സംസ്ഥാ തൊഴിലാളിയാണു കുടുങ്ങിയിരിക്കുന്നതെന്നാണു വിവരം.

സഹതൊഴിലാളികളുടെ നേതൃത്വത്തില്‍ ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാതെ വന്നതിനെത്തുടര്‍ന്നു അഗ്നിശമന സേനയുടെ സഹായം തേടി.

കോട്ടയം അഗ്നിശമന സേനയും ചിങ്ങവനം, ഈസ്റ്റ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരുന്നു.