video
play-sharp-fill

രാജ്യത്ത്  അരാജകത്വം ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയാൽ രാജ്യദ്രോഹമോ ?പ്രതിഷേധിച്ച് പ്രമുഖർ

രാജ്യത്ത് അരാജകത്വം ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയാൽ രാജ്യദ്രോഹമോ ?പ്രതിഷേധിച്ച് പ്രമുഖർ

Spread the love

സ്വന്തം ലേഖിക

മുംബൈ: ആൾക്കൂട്ട ആക്രമണത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രമുഖർ രംഗത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് നടൻ നസിറുദ്ദീൻ ഷാ, ചരിത്രകാരി റൊമീല ഥാപ്പർ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ 180 ൽ ഏറെ പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതി.

പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയാൽ അതെങ്ങനെ രാജ്യദ്രോഹ കുറ്റമാകുമെന്ന് കത്തിൽ ഇവർ ചോദിക്കുന്നു. സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട പൗരൻമാർ എന്ന നിലയിലും സാംസ്‌കാരിക പ്രവർത്തകർ എന്ന നിലയിലും നമ്മുടെ രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച തങ്ങളുടെ സഹപ്രവർത്തകരായ 49 പേർക്കെതിരെ കേസെടുത്തിരിക്കുന്നു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതികളെ ഉപയോഗിച്ച് പൗരൻമാരെ നിശബ്ദരാക്കാനുള്ള ശ്രമം രാജ്യദ്രോഹമാകാത്തത് അദ്ഭുതപ്പെടുത്തുന്നതായും കത്തിൽ പറയുന്നു. അശോക് വാജ്പേയി, ജെറി പിൻറോ, ഇറാ ഭാസ്‌കർ, ജീത്ത് തയ്യിൽ, ഷംസുൽ ഇസ്ലാം, ടി.എം കൃഷ്ണ തുടങ്ങിയവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്ക അറിയിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ തുടങ്ങി സാംസ്‌കാരിക രംഗത്തെ 49 പേർ പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്.