
എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ അമിത വേഗം: മീൻ വിൽപ്പനക്കാരനായ യുവാവ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു; അപകടം ബുധനാഴ്ച പുലർച്ചെ കാരിത്താസിൽ
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മീൻ വിൽപ്പനക്കാരനായ സംക്രാന്തി നീലിമംഗലം മുണ്ടകത്ത് ഭാര്യവീട്ടിൽ താമസിക്കുന്ന വേളൂർ കേന്നങ്കരി വീട്ടിൽ അബ്ദുൾ റഹ്മാനാ (അൻസാരി -35)ണ് മരിച്ചത്.
മീൻ വിൽപ്പനക്കാരനായ അൻസാരി, മീനെടുക്കുന്നതിനായി ബൈക്കിൽ ഏറ്റുമാനൂർ മാർക്കറ്റിലേയ്ക്ക് പോകുന്നതിനിടെ കാരിത്താസ് ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധാഴ്ച പുലർച്ചെ മൂന്നരയോടെ കാരിത്താസ് ജംഗ്ഷനിലായിരുന്നു അപകടം. സംക്രാന്തിയിലെ വീട്ടിൽ നിന്നും ഏറ്റുമാനൂരിലേയ്ക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു അൻസാരി. കാരിത്താസ് ജംഗ്ഷനു സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിത വേഗത്തിൽ കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞെത്തി.
ദിശതെറ്റിച്ച് അമിത വേഗത്തിലാണ് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞെത്തിയത്. ഈ സമയം ബൈക്ക് ഒരു വശത്തേയ്ക്ക് ഒതുക്കാൻ ്അൻസാരി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സി ബസ് അൻസാരിയെ ഇടിച്ചു തെറിപ്പിച്ചു. ബസിനുള്ളിലിരുന്ന യാത്രക്കാർ ബഹളം വച്ചതോടെ ബസ വലത്തേയ്ക്ക് വെട്ടിച്ചു മാറ്റി. ഇതോടെയാണ് അൻസാരിയുടെ ശരീരത്തിൽ ബസ് കയറാതിരുന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ റോഡിൽ ചോരവാർന്ന് കിടന്ന അൻസാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ച് മരണം സംഭവിച്ചു. ഏറ്റുമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം.
ഭാര്യ നീലിമംഗലത്ത് മുണ്ടകത്ത് ഷീന
മക്കൾ – സാലിഹ അൻസാരി, ഫാത്തിമ അൻസാരി, മുഹമ്മദ് അസ്്‌ലം