പ്രധാനമന്ത്രി പറഞ്ഞത് കേട്ട് അധികൃതർ: കൊവിഡ് മഹാമേളയായി മാറിയ കുംഭമേള അവസാനിപ്പിക്കാൻ തീരുമാനം; രാജ്യത്തെ ജനങ്ങളുടെ ജീവനാണ് വലുതെന്നു ജൂന അഖാഡ

പ്രധാനമന്ത്രി പറഞ്ഞത് കേട്ട് അധികൃതർ: കൊവിഡ് മഹാമേളയായി മാറിയ കുംഭമേള അവസാനിപ്പിക്കാൻ തീരുമാനം; രാജ്യത്തെ ജനങ്ങളുടെ ജീവനാണ് വലുതെന്നു ജൂന അഖാഡ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: പതിനായിരങ്ങൾക്ക് കൊവിഡ് ബാധിക്കുകയും, നിരവധി ആളുകൾ മരിക്കുകയും ചെയ്തിട്ടും യാതൊരു മാനദണ്ഡവും നിയന്ത്രണവുമില്ലാതെ നടത്തിയിരുന്ന കുംഭമേളയ്ക്ക് ഒടുവിൽ അവസാനം. കുംഭമേളയ്ക്ക് ഇളവ് അനുവദിക്കണമെന്നും നിർത്തി വയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന അനുസരിച്ചാണ് ഇപ്പോൾ കുംഭമേള നിർത്തി വയ്ക്കാൻ ജൂന അഖാഡ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്നുവന്ന കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരിൽ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വർ സ്വാമി അവ്ദേശാനന്ദ ഗിരിയാണ് കുംഭമേള അവസാനിച്ചതായുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങുകൾ മാത്രമായി കുംഭമേള വെട്ടിച്ചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം വന്നതിന് പിന്നാലെയാണ് മേള അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം. രാജ്യത്തെ ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് അവ്ദേശാനന്ദ് ട്വിറ്ററിൽ കുറിച്ചു.

ഗംഗാ നദിയിലെ നിമജ്ജനങ്ങൾ പൂർത്തിയാക്കിയെന്നും തങ്ങൾ കുംഭമേള അവസാനിപ്പിക്കുകയാണ് എന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അഖാഡ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കുംഭമേള ചടങ്ങുകളാക്കി നടത്തണമെന്ന് അവ്ദേശുമായി നടത്തിയ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.