മുസ്ലീംങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് സി.പി.എമ്മിന്റെ അമ്പലക്കമ്മറ്റിയോ..! സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന വിവാദത്തിൽ വിശദീകരണവുമായി പി.ജയരാജൻ

മുസ്ലീംങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് സി.പി.എമ്മിന്റെ അമ്പലക്കമ്മറ്റിയോ..! സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന വിവാദത്തിൽ വിശദീകരണവുമായി പി.ജയരാജൻ

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണങ്ങളിൽ ഒന്ന് കണ്ണൂരിലെ ക്ഷേത്രത്തിൽ മുസ്ലീംങ്ങളെ ഉത്സവത്തിന് വിലക്കിയുള്ള ഫ്‌ളക്‌സ് ബോർഡാണ്. സി.പി.എം നിയന്ത്രിക്കുന്ന ഉത്സവ കമ്മിറ്റിയാണ് ഇത്തരം ഒരു ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം. സി.പി.എമ്മും സൈബർ സഖാക്കളും വിഷയത്തിൽ മറുപടി പറഞ്ഞെങ്കിലും സി.പി.എം വിഷയത്തിൽ ഇപ്പോഴും എയറിൽ തന്നെയായിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ തന്നെ രംഗത്ത് എത്തിയത്.

കുഞ്ഞിമംഗലം മല്ലിയോട്ട് കാവിൽ, ഉത്സവകാലങ്ങളിൽ മുസ്ലീംങ്ങൾക്ക് അമ്പലപ്പറമ്ബിൽ പ്രവേശനമില്ലെന്നായിരുന്നു വിവാദമായ ബോർഡ്. അവിടെ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ളതാണെന്ന് പറയുന്നതിന് പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവർക്കും മനസിലാകും സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.

അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്.

എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.

മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം.

ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന ബോർഡുണ്ടായിരുന്നു.അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു.അതനുസരിച്ച് പ്രവർത്തിച്ചു.ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല.’മുസ്ലിങ്ങൾക്ക് പ്രവേശനമില്ല’ എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർ എസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം.

സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.

ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.