വിപണിയില്‍ തീ വില ; സാധാരണക്കാരന്‍ കുടുംബം പോറ്റാന്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനില്‍ സുഖവാസത്തിലും
സ്വന്തം ലേഖിക
തിരുവനന്തപുരം : സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം തീവില. മിക്ക സാധനങ്ങള്‍ക്കും മുന്‍വര്‍ഷത്തേക്കാള്‍ 10 രൂപയിലേറെ വില വര്‍ധിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിന്റെ തിരക്കിലും!
അഞ്ചുവര്‍ഷത്തേക്കു 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്നയിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. മാവേലി സ്റ്റോറുകളിലും മറ്റു സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളും ലഭ്യമല്ല. കഴിഞ്ഞവര്‍ഷം ഇതേസമയം 45-47 രൂപയായിരുന്ന മേല്‍ത്തരം കുത്തരിക്ക് 52-56 രൂപയായി. റേഷന്‍ കടകളില്‍ പച്ചരി കിട്ടാനില്ലാത്തതിനാല്‍ പൊതുവിപണിയില്‍ വിലയുയര്‍ന്നു. ഉരുളക്കിഴങ്ങ്, സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയും കുതിക്കുകയാണ്.. മണ്ഡലകാലം മുതലെടുത്ത് പഴങ്ങള്‍ക്കും പച്ചക്കറിക്കും തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തോന്നിയവിലയാണ് ഈടാക്കുന്നത്. പഞ്ചസാരയ്ക്കു മാത്രമാണു കാര്യമായ വിലവ്യത്യാസമില്ലാത്തത്-40 രൂപ. വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും നിരക്കുയര്‍ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തികപ്രതിസന്ധിയേത്തുടര്‍ന്നു ചെറുകിടവിതരണക്കാര്‍ക്കുള്ള പണം ധനവകുപ്പ് തടഞ്ഞുവച്ചതോടെ ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിലായി. കുടിശിക 250 കോടി കടന്നതോടെ ചെറുകിടവിതരണക്കാര്‍ സപ്ലൈകോയ്ക്കു സാധനങ്ങള്‍ നല്‍കുന്നതു കുറച്ചു. ഇതോടെയാണു മാവേലി സ്റ്റോറുകളും മറ്റ് ഔട്ട്ലെറ്റുകളും കാലിയായത്. കുടിശിക തീര്‍ത്തില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സ്പ്ലൈകോയ്ക്കുള്ള വിതരണം നിര്‍ത്തിവയ്ക്കാനാണു ചെറുകിടവിതരണക്കാരുടെ സംഘടനയായ കെ.എസ്.എസ്.എയുടെ തീരുമാനം. ഇതോടെ പൊതുവിപണിയില്‍ വീണ്ടും വിലയുയരും. ലീഗല്‍ മെട്രോളജി വകുപ്പ് കടകളിലെ പരിശോധനയും കുറച്ചതോടെ ജനം ഏറെ ദുരിതത്തിലായി.
വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ക്രിസ്മസ് വിപണി പൊള്ളും. മത്സ്യം, മാംസം, മുട്ട എന്നിവയുടെ വില നിത്യേന മാറിമറിയുന്നു. പഴം, പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടലും കാര്യക്ഷമമല്ല.
പൊതുവിപണിയില്‍നിന്നു വാങ്ങുന്ന സാധനങ്ങള്‍ അതേവിലയ്ക്കാണു മിക്ക ഹോര്‍ട്ടി കോര്‍പ് ഔട്ട്ലെറ്റുകളിലും വില്‍ക്കുന്നത്. ഏകദേശം 1300 ചെറുകിടവിതരണക്കാര്‍ക്കാണ് ഏഴുമാസമായി വിതരണം ചെയ്ത സാധനങ്ങളുടെ തുക (250 കോടിയിലേറെ രൂപ) സപ്ലൈകോ കുടിശിക വരുത്തിയത്.ഇതോടെ വിതരണക്കാര്‍ പ്രതിസന്ധിയിലായി. കുടുംബശ്രീയില്‍നിന്നും ചെറുകിടകര്‍ഷകരില്‍നിന്നും മറ്റും സാധനങ്ങള്‍ നേരിട്ടു ശേഖരിച്ചാണ് ഇവര്‍ സപ്ലൈകോയ്ക്കു കൈമാറുന്നത്. ബാങ്കിലെ തിരിച്ചടവ് മുടങ്ങി പലരും ജപ്തി ഭീഷണിയിലാണെന്നു വിതരണക്കാര്‍ പറയുന്നു. എന്നാല്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ട സബ്സിഡി തുക വൈകുന്നതാണു സാമ്പത്തികപ്രതിസന്ധിക്കു കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
ഇനം
ഇപ്പോഴത്തെ വില
2018 ഡിസംബര്‍
കുത്തരി(മേല്‍ത്തരം)
52-56 രൂപ
45-47 രൂപ
പച്ചരി
35
27
ഉഴുന്ന്
150-156
90-100
വറ്റല്‍ മുളക്
220
160
പരിപ്പ്
80-82
70
പയര്‍
96
64
കടല
80
60
മൈദ
40
35
ആട്ട
40
35
റവ
42
29
ഉരുളക്കിഴങ്ങ്
40-42
20
സവാള
105-110
18-20
ചെറിയ ഉള്ളി
150-170
35-40