play-sharp-fill
വൈദ്യുതി മീറ്ററുകൾ ഇനി പ്രീപെയ്ഡ് മീറ്ററുകളാകുന്നു

വൈദ്യുതി മീറ്ററുകൾ ഇനി പ്രീപെയ്ഡ് മീറ്ററുകളാകുന്നു


സ്വന്തം ലേഖകൻ

ന്യൂഡൽഹി : വൈദ്യുതി ബില്ല് ഇനി ആവശ്യാനുസരണം, ഇഷ്ടമുള്ള തുകയ്ക്ക് റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാനാവുന്ന ‘സ്മാർട്ട് മീറ്ററുകളാണ്’. മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെല്ലായിടത്തും സ്മാർട്ട് വൈദ്യുത മീറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി മേഖലയെ പ്രീപെയ്ഡ് സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം. എല്ലാവർക്കും വൈദ്യുതി, 24ഃ7 വൈദ്യുതി എന്നിവ ലക്ഷ്യമിട്ട് 2019 ഏപ്രിലിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.

നിലവിൽ ഡൽഹി അടക്കമുള്ള മെട്രോ നഗരങ്ങളിൽ നിശ്ചിത തുകയ്ക്ക് റീചാർജ്ജ് ചെയ്ത് ഉപയോഗിക്കുന്ന പ്രീപെയ്ഡ് മീറ്ററുകളുണ്ട്. പ്രീപെയ്ഡാകുമ്പോൾ, ഉപയോഗിച്ച വൈദ്യുതിക്ക് പണം നൽകുന്നതിന്റെ ബാദ്ധ്യത ഒഴിവാകുമെന്നാണ് ഊർജ്ജമന്ത്രാലയത്തിന്റെ വിശദീകരണം. കൂടാതെ സ്മാർട്ട് മീറ്ററുകളുടെ നിർമ്മാണം വർദ്ധിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീപെയ്ഡിന്റെ ഗുണങ്ങൾ;

  • ഊർജ്ജ സംരക്ഷണം
  • വൈദ്യുതി മോഷണം തടയൽ
  • ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകൽ
  • പേപ്പർ ബില്ലുകൾ ഒഴിവാക്കൽ