video
play-sharp-fill

ഗര്‍ഭിണിയായ കുതിരയെ തെങ്ങില്‍ കെട്ടി വളഞ്ഞിട്ട് തല്ലി; യുവാക്കളുടെ കൊടുംക്രൂരതയില്‍ കുതിരയ്ക്ക് പരിക്ക്; പോലീസില്‍ പരാതി നല്‍കി ഉടമ

ഗര്‍ഭിണിയായ കുതിരയെ തെങ്ങില്‍ കെട്ടി വളഞ്ഞിട്ട് തല്ലി; യുവാക്കളുടെ കൊടുംക്രൂരതയില്‍ കുതിരയ്ക്ക് പരിക്ക്; പോലീസില്‍ പരാതി നല്‍കി ഉടമ

Spread the love

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് ഒരു സംഘം യുവാക്കളുടെ ക്രൂരത.

കുതിരയെ യുവാക്കള്‍ ഒരു തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുകയായിരുന്നു.
കുതിരയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്.
വൈകുന്നേരം ആറ് മണിയോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം താനറിഞ്ഞതെന്ന് ഷാനവാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്. അമ്പല പറമ്പിന് മുന്നില്‍ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോള്‍ അവിടെയുള്ളവർക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്ക്ക് അവർ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു.

സിസിടിവി ദൃശ്യത്തില്‍ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നുവെന്നാണ് ഷാനവാസിന്‍റെ ചോദ്യം. എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്നും ഷാനവാസ് പറഞ്ഞു.