സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പിആര്‍ഡിയില്‍ പാക്കര്‍, സ്വീപ്പര്‍, ഒ.എ. തസ്തികകളില്‍ സ്ഥിരജോലി ചെയ്യുന്നവരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് തിരുകി കയറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണം.
സ്പെഷല്‍ റൂള്‍ പ്രകാരം എഐഒ തസ്തികയ്ക്ക് ബിരുദവും അംഗീകൃത മാദ്ധ്യമത്തില്‍ രണ്ട് വര്‍ഷത്തെ മാദ്ധ്യമപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സ്പെഷല്‍ റൂള്‍ ഭേദഗതി വരുത്തി, സീനിയോറിറ്റി അനുസരിച്ചാണ് ഇവരെ ഈ തസ്തികയിലേക്ക് നിയമിക്കാന്‍ പിആര്‍ഡിയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്.
ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷല്‍ റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ 10% സംവരണം നേടാനാണ് ശ്രമം നടക്കുന്നത്.
ഇവരെ തിരുകികയറ്റാനാണ് അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പിഎസ്സി ഷോര്‍ട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ഇത്തരം അനധികൃത നിയമങ്ങള്‍ നടത്തിയാല്‍ പിഎസ്സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ ചിലരുടെ അവസരം നഷ്ടമാകും.