video
play-sharp-fill
സേഫുമല്ല; സ്ട്രോങുമല്ല; പ്രവീൺ റാണ 27 വരെ റിമാൻഡിൽ ; ഇന്നലെ മാത്രം കണ്ണൂർ പോലീസിൽ അഞ്ച് പരാതികൾ ;ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും പരിശോധിച്ചതിൽനിന്ന് നിർണായക സൂചനകൾ

സേഫുമല്ല; സ്ട്രോങുമല്ല; പ്രവീൺ റാണ 27 വരെ റിമാൻഡിൽ ; ഇന്നലെ മാത്രം കണ്ണൂർ പോലീസിൽ അഞ്ച് പരാതികൾ ;ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും പരിശോധിച്ചതിൽനിന്ന് നിർണായക സൂചനകൾ

സ്വന്തം ലേഖകൻ
തൃശ്ശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ സേഫ് ആൻ്റ് സ്ട്രോങ് ചിട്ടി കമ്പനി ഉടമ പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്തു.

ദേവരായ പുരത്ത് കരിങ്കൽ ക്വാറിയിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് പ്രവീണിനെ പിടികൂടുന്നത്.വഞ്ചനാകുറ്റത്തിന് പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ നിയമവും റാണയ് ക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീൺ റാണക്കെതിരെ കിട്ടിയിരിക്കുന്നത്. മുപ്പതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ പ്രവീൺ തട്ടിയെടുത്തതായി ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ അഞ്ചു പരാതികൾ ലഭിച്ചിട്ടുണ്ട്.

കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്ന് ആറിന് പോലീസിൻ്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രവീൺ ആഡംബര കാറിൽ അങ്കമാലിയിൽ എത്തിയെന്ന് സിസി ടിവി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തി

റാണ അടക്കം നാല് പേരായിരുന്നു കാറിൽ. കൊച്ചിയിലെ അഭിഭാഷകരുടെ സഹായം ലഭിച്ചതായി പറയുന്നു.സിസിടിവി ദൃശ്യങ്ങൾ പോലീസിനു തുണയായി.

ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും പരിശോധിച്ചതിൽനിന്ന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്