ഓപ്പറേഷൻ ഓയോ റൂംസ്: ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസിൻ്റെ  റെയ്ഡ് ;എംഡിഎംഎ ഉൾപ്പടെ  ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; 12 പേർ പിടിയിൽ;  51 പിടികിട്ടാപ്പുളളികളും അകത്തായി

ഓപ്പറേഷൻ ഓയോ റൂംസ്: ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസിൻ്റെ റെയ്ഡ് ;എംഡിഎംഎ ഉൾപ്പടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; 12 പേർ പിടിയിൽ; 51 പിടികിട്ടാപ്പുളളികളും അകത്തായി

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസിൻ്റെ
ഓപ്പറേഷൻ ഓയോ റൂംസ്.

നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കിലോ കഞ്ചാവും പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ അറസ്റ്റും ചെയ്തു. പനങ്ങാട്, കളമശേരി, ഇൻഫോ പാർക്ക് അടക്കമുളള സ്റ്റേഷനുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓയോ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരി ഇടപ്പാടുകൾ കൂടുതലായി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇതിനിടെ പിടികിട്ടാപ്പുളളികളെ കണ്ടെത്താന് കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി പൊലീസ് നടത്തിയ പരിശോധനയില് 51 പിടികിട്ടാപ്പുളളികളും പിടിയിലായിട്ടുണ്ട്.