പരുത്തുംപാറയിലെ തങ്കച്ചൻ ഡോക്ടർ നിര്യാതനായി: അന്തരിച്ചത് പോപ്പുലർ ഹോമിയോ ക്ലിനിക്ക് ഉടമ പി.കെ കുറിയാക്കോസ്

പരുത്തുംപാറ: അര നൂറ്റാണ്ടിലേറെയായി ജനകീയ ഡോക്ടർ ആയിരുന്ന ഹോമിയോ ക്ലിനിക്ക് നടത്തിയിരുന്ന , പരുത്തുംപാറയിലെ തങ്കച്ചൻ ഡോക്ടർ എന്ന് അറിയപ്പെട്ടിരുന്ന പോപ്പുലർ ഹോമിയോ ക്ലിനിക്ക് ഉടമ പള്ളിക്കപ്പറമ്പിൽ ഡോ.പി.കെ.കുറിയാക്കോസ് (തങ്കച്ചൻ -79) അന്തരിച്ചു. കാരാപ്പുഴ കുന്നശേരിൽ മോളിയാണ് ഭാര്യ. മക്കൾ: ജനു കുറിയാക്കോസ് ദ്രുബായ്), ജെബി കുറിയാക്കോസ്, മധു കുറിയാക്കോസ് (പോപ്പുലർ ഫുട് വെയേഴ്സ്, പരുത്തുംപാറ) മരുമക്കൾ: ചിങ്ങവനം കണ്ണന്താനം വീട്ടിൽ ജൂലി, വള്ളംകുളം പാലന്തറ കുന്നത്ത് മണ്ണിൽ ലിനു, ‘ നീലേശ്വരം കടക്കയത്ത് നിത്യ. സംസ്കാരം ശനിയാഴ്ച്ച (ഒക്ടോബർ 3) മൂന്നിന് ചിങ്ങവനം സെൻ്റ് ജോൺസ് ദയറാപള്ളി സെമിത്തേരിയിൽ.