play-sharp-fill
കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസമാണെന്ന് അറിഞ്ഞതോടെ കാമുകിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ യുവാവുമായി ചാറ്റിങ്ങ് ; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്‌ അർദ്ധരാത്രിയിൽ ഇപ്പോൾ തന്നെ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് : ചെറായിയിൽ പ്രണവിനെ ശരത് അടിച്ച് കൊന്നത് ശീമക്കൊന്നയുടെ കമ്പും ടോർച്ചും ഉപയോഗിച്ച്

കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസമാണെന്ന് അറിഞ്ഞതോടെ കാമുകിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ യുവാവുമായി ചാറ്റിങ്ങ് ; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്‌ അർദ്ധരാത്രിയിൽ ഇപ്പോൾ തന്നെ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് : ചെറായിയിൽ പ്രണവിനെ ശരത് അടിച്ച് കൊന്നത് ശീമക്കൊന്നയുടെ കമ്പും ടോർച്ചും ഉപയോഗിച്ച്

സ്വന്തം ലേഖകൻ

കൊച്ചി: പ്രണയത്തിന്റെ പേരിൽ ചെറായി ബീച്ചിന് സമീപം യുവാവ് അടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെയാണ് ഇയാളുടെ കാമുകിയായ യുവതിയടേതെന്ന് തോന്നുന്ന തരത്തിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും പ്രണവിന് ഇപ്പോൾ തന്നെ കാണണമെന്ന സന്ദേശം എത്തുന്നത്.

അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങിപോയ പ്രണവിനോട് എവിടെ പോകുകയാണെന്ന് പ്രണവിനോട് അമ്മ ചോദിക്കുകയായിരുന്നു. എന്നാൽ അത്യാവശ്യമായി ഒരാളെ കാണാൻ പോകുകയാണെന്നും വേഗം തിരികെ വരാമെന്നും പറഞ്ഞാണ് പ്രണവ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഇയാളെ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണവിനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾ യുവതിയുടെ പേരിൽ നിർമ്മിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മെസേജ് അയയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് ഇന്ന് ശരത്, ജിബിൻ, അമ്പാടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നുവെന്ന് കരുതിയാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്.

ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയുമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഭാവിയിലുണ്ടായാൽ പെൺകുട്ടിയെ ഇതിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ട എന്നതിനാൽ യുവതിയുടെ പേരിൽ ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു.

അർദ്ധരാത്രി പ്രണവുമായി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ പ്രതികളും മരിച്ച പ്രണവുമെല്ലാം അടുപ്പക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്.

കാമുകി ആവശ്യപ്പെട്ടതനുസരിച്ച് ഇറങ്ങിയ ഇയാളെ കാത്തു നിന്ന സംഘം ശീമക്കൊന്നയുടെ വടിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. പ്രണവിന്റെ തലയ്‌ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം.

പുലർച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേയ്ക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ഇയാളെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും കണ്ടെത്തിയിരുന്നു.

പുലർച്ചെ നാലുമണിയോടെ ഇവിടെ എത്തിയ മൽസ്യത്തൊഴിലാളികളാണ് പ്രണവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പൊലീസ് പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ഇയാൾ ജാമ്യത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.