video
play-sharp-fill
കോട്ടയത്തിന്റെ ഭാഗ്യനക്ഷത്രം: അപ്രതീക്ഷിത പദവികളിൽ അഭിമാനത്തോടെ ഡോ.സോന; കോട്ടയത്തെ കോൺഗ്രസിന് പുതിയ നേതൃത്വം

കോട്ടയത്തിന്റെ ഭാഗ്യനക്ഷത്രം: അപ്രതീക്ഷിത പദവികളിൽ അഭിമാനത്തോടെ ഡോ.സോന; കോട്ടയത്തെ കോൺഗ്രസിന് പുതിയ നേതൃത്വം

എ.കെ ശ്രീകുമാർ

കോട്ടയം: ഒരു കോളജിലെ ചെറിയ ക്ലാസ് മുറിയിൽ , നൂറിൽ താഴെ വിദ്യാർത്ഥികളെ നേർവഴി കാട്ടുന്നതിൽ നിന്നും ,ഒരു സമൂഹത്തെ മുഴുവൻ നേരെ നടത്താൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഡോ.പി.ആർ സോന. അപ്രതീക്ഷിതമായാണ് കോട്ടയം പോലെ പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരസഭയുടെ തലപ്പത്തേയ്ക്ക് സോന എത്തിയത്.

രാഷ്ട്രീയ തിമിരമില്ലാതെ കോട്ടയത്തെ മണ്ണിന്റെ കരുത്തിൽ സ്വപ്നം വിളയിച്ച നാലര വർഷമാണ് ഡോ. പി.ആർ സോന എന്ന നഗരസഭ ആദ്ധ്യക്ഷ ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. ഈ അപ്രതീക്ഷിത നേട്ടം തന്നെയാണ് സോനയെ സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തേയ്ക്കും ഉയർത്തിയിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി സ്ഥാനം ലഭിച്ചതോടെ സോനയ്ക്കൊപ്പം കോട്ടയം നഗരം കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പദവി പ്രതിക്ഷിച്ചിരുന്നോ ?

ഒന്നുമല്ലാത്ത എനിക്ക് പാർട്ടിയുടെ സംസ്ഥാന നേതൃത്വം നൽകിയ അംഗീകാരമാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം. പ്രതിപക്ഷ നേതാവ് സംസ്ഥാന നേതൃത്വത്തിന്റെ സെക്രട്ടറി സ്ഥാനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. എന്നാൽ ജനറൽ സെക്രട്ടറി പദവിയെകുറിച്ച് അറിഞ്ഞിരുന്നില്ല.

മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ കോട്ടയത്തിന് വേണ്ടി എന്തു ചെയ്യാൻ പറ്റും ?നഗരസഭക്ക് എങ്ങനെ പ്രയോജനപ്പെടുത്താം ?

കോട്ടയം നഗരത്തിന് മാത്രമല്ല ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും അത് പോലെ തന്നെ പാർട്ടിക്കും ഒരു പോലെ ഗുണമുണ്ടാകുന്ന രീതിയിലായിരിക്കും ഇനി പ്രവർത്തിക്കാൻ ശ്രമിക്കുക. സ്ഥാന നേട്ടം കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം ചെയ്യാൻ സാധിക്കും എന്നാണ് ഇനി ചിന്തിക്കുക. വികസന പദ്ധതികളിൽ അടക്കം ഇനി മുന്നോട്ടുള്ള കുതിപ്പിനാവും ശ്രദ്ധിക്കുക.

യുവതലമുറക്ക് പ്രത്യേകിച്ച് വനിതകൾക്ക് നല്കുന്ന സന്ദേശം?

സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ പലർക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നെങ്കിലും ഒരിക്കൽ അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കും. സത്യത്തിന്റെ പാതയിൽ എന്ത് വിഷമം ഉണ്ടായാലും ,ആ പാതയിൽ തന്നെ ശക്തമായി പിൻ തുടരുക. നഗരസഭാ അദ്ധ്യക്ഷ പദവിയിലിരുന്ന് മനഃപൂർവ്വം ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല

നഗരസഭ അദ്ധ്യക്ഷ എന്ന നിലയിൽ നടത്തിയ മികച്ച പ്രകടനം?

നഗരസഭ അദ്ധ്യക്ഷ ആയതുമുതൽ ഒട്ടവനവധി പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫിന്റെ സർക്കാർ ഭരണത്തിൽ ആയതുകൊണ്ട് തന്നെ ഒട്ടനവധി പ്രതിസന്ധികളിലൂടെ ആയിരുന്നു കോട്ടയം നഗരസഭയും കടന്നുപോയത്. അധികാരത്തിൽ എത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ രണ്ട് പദ്ധതികൾ മാത്രമേ പൂർത്തിയാവാൻ ഉള്ളൂ.അത് ഇനിയുള്ള എട്ട് മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.

പുതിയ പദവി ലഭിച്ചതിൽ കടപ്പാട് ?

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.സി ജോസഫ്, ഫിലിപ്പ് ജോസഫ് തുടങ്ങി എല്ലാ നേതാക്കളോടും പിന്നെ എല്ലാ പിൻന്തുണയും തരുന്ന കുടുംബത്തോടും.പാർട്ടിയിലെ മുതിർന്ന നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യവുമാണ്

കുടുംബത്തിന്റെ പിൻന്തുണ..?

കുടുംബത്തിൽ എല്ലാവരും നല്ല സപ്പോർട്ടാണ്. ഭർത്താവ് മെഡിക്കൽ എജ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൾ ഡോ. ഷിബു പുത്തൻപറമ്പിൽ, മക്കൾ രണ്ട് പേർ ദേവനന്ദ എസ്.എച്ച് പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസിലും ദേവപ്രിയ ഒന്നാം ക്ലാസിലും പഠിക്കുന്നു

Tags :