play-sharp-fill
പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകാത്തവരിൽ നിന്ന് 20 ശതമാനം നികുതി ശമ്പളത്തിൽ നിന്ന് ഈടാക്കും

പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകാത്തവരിൽ നിന്ന് 20 ശതമാനം നികുതി ശമ്പളത്തിൽ നിന്ന് ഈടാക്കും

 

സ്വന്തം ലേഖകൻ

ഡൽഹി: പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകാത്തവരിൽ നിന്ന് 20 ശതമാനം നികുതി ശമ്പളത്തിൽ നിന്ന് ഈടാക്കും. അതായത് ശമ്പളത്തിൽനിന്ന് 20 ശതമാനം ആദായ നികുതി (ടിഡിഎസ്) ഈടാക്കുമെന്ന് പ്രത്യക്ഷ നികുതി ബോർഡിന്റെ പുതിയ സർക്കുലറിലാണഎ ഈ പുതിയ നടപടി.


പാൻ ഇല്ലാത്തവർ ആധാർ നമ്പർ നൽകിയാൽ മതിയെന്ന് കഴിഞ്ഞ ബജറ്റിൽ നിയമം ഭേദഗതി ചെയ്തിരുന്നു. ഇങ്ങനെ ആധാർ നമ്പർ നൽകുന്നവർക്ക് നികുതി വകുപ്പ് പെർമനെന്റ് അക്കൗണ്ട് നമ്പർ അപേക്ഷിക്കാതെ തന്നെ നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൻ നൽകിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിഡിഎസ് ഇതു വരെ ബാധകമായിരുന്നത്. ഇനി ആധാർ നമ്പർ നൽകിയാലും മതി. അതേസമയം, ആദായ നികുതി പരിധിക്കു താഴെയാണെങ്കിൽ ആധാർ നൽകിയില്ലെങ്കിലും ടിഡിഎസ് കിഴിവ് ചെയ്യില്ല. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2020 മാർച്ച് 31 വരെ മൂന്ന് മാസത്തേക്ക് ഐ.ടി വകുപ്പ് നീട്ടിയിട്ടുണ്ട്.