‘രസമുള്ളൊരു കാഴ്ച കാണിച്ചുതരാമെന്നു പറഞ്ഞ് വിളിക്കും ; മൊബൈലിലെ ചിത്രങ്ങൾ കാണിക്കും ; ഇങ്ങനെ ചെയ്യണമെന്നു പറയും, ആദ്യമൊക്കെ പേടിയായിരുന്നു, പിന്നീട് ശീലമായി’:കൗൺസിലിങിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആറാം ക്ലാസുകാരി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : ചെറിയ ക്ലാസുകളിലെ കുട്ടികളോട് സ്‌കൂളിലെ മുതിർന്ന കുട്ടികൾ നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗൺസിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാർപോലും അറിയുന്നത്. കൊച്ചി നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസുകാരനായ വിദ്യാർഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് മൊബൈൽ ഫോൺ ദുരുപയോഗമാണ് സ്‌കൂളുകളിൽ നടക്കുന്നതെന്നു തിരിച്ചറിഞ്ഞത്.

കൗൺസിലിംഗിനിടെ ആറാം ക്ലാസുകാരിയായ വിദ്യാർത്ഥിനി പറഞ്ഞത് ഇങ്ങനെ, ‘രസമുള്ളൊരു കാഴ്ച കാണിച്ചുതരാമെന്നു പറഞ്ഞാണ് മുതിർന്ന ക്‌ളാസിലെ ചേട്ടൻമാർ വിളിക്കുന്നത്. മൊബൈലിൽ ചില ചിത്രങ്ങൾ കാണിക്കും. ഇങ്ങനെ ചെയ്യണമെന്നു പറയും. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് സമീപമുള്ള ചേട്ടന്മാരാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നൽകുന്നതെന്നാണ് മുതിർന്ന കുട്ടികൾ പറയുന്നത്. കൗൺസിലിംഗിന് വിധേയരാക്കിയ വിദ്യാർത്ഥികളിൽ മിക്കവരുടെയും കൈവശം മൊബൈൽ ഫോണുകൾ ഉള്ളതായി കൗൺസലർമാർ പറയുന്നു.

കുടുംബശ്രീയുടെ സ്‌നേഹിത അറ്റ് സ്‌കൂൾ കൗൺസിലിംഗിനിടയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകൾവരെ ഇത്തരത്തിൽ കൗൺസിലർമാർ ശിശുക്ഷേമ സമിതിക്കു കൈമാറാറുണ്ട്. നിയമപരമായി തുടർനടപടികൾ സ്വീകരിക്കുമെന്നും കൗൺസിലർമാർ അറിയിച്ചു.