സല്യൂട്ടിന് പവർ പോരാ ; ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ 20 പൊലീസുകാരെ എംഎസ്.പിയിലേക്ക് വീണ്ടും പരിശീലനത്തിനയച്ച് എ.ഡി.ജി.പി

സല്യൂട്ടിന് പവർ പോരാ ; ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ 20 പൊലീസുകാരെ എംഎസ്.പിയിലേക്ക് വീണ്ടും പരിശീലനത്തിനയച്ച് എ.ഡി.ജി.പി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എ.ഡി.ജി.പിക്ക് സല്യൂട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയ 20 പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും പരിശീലനത്തിനയച്ചെന്ന് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസിലെ സ്‌ട്രൈക്കർ ഫോഴ്‌സിലുള്ള 20 പൊലീസുകാരെയാണ് പരിശീലനത്തിനയച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കാതെയാണ് പരിശീലനത്തിനയച്ചത്. ഇതേ തുടർന്ന് നടപടി വിവാദമായിട്ടുണ്ട്. ശബരിമല സീസണിൽ പരിശീലന പരിപാടികൾ നടത്തരുതെന്ന പൊലീസ് മേധാവിയുടെ ഉത്തരവ് മറികടന്നാണ് എ.ഡി.ജി.പിയുടെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്ഭവന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോടാണ് എത്രയും പെട്ടെന്ന് എം.എസ്.പിയിലേക്ക് പരിശീലനത്തിന് പോകാൻ നിർദ്ദേശിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഡ്യൂട്ടിക്കെത്തിയ ഇവരോട് ഉച്ചയ്ക്ക് ഒരു മണിക്ക് ഡ്യൂട്ടി അവസാനിപ്പിച്ച് നാല് മണിയോടെ പാണ്ടിക്കാട്ടേക്ക് പോകാൻ സിറ്റി പൊലീസ് കമ്മിഷണർ വഴി നിർദ്ദേശിക്കുകയായിരുന്നു. രണ്ട് ഹവീൽദാർ റാങ്കിലുള്ളവരെയും 18 പൊലീസ് കോൺസ്റ്റബിൾമാരെയുമാണ് പരിശീലനത്തിന് അയച്ചത്.