play-sharp-fill
ഭാഗ്യദേവത കടാക്ഷിച്ചു: ചെത്തുതൊഴിലാളിക്ക് അടിച്ചത് പൗർണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം

ഭാഗ്യദേവത കടാക്ഷിച്ചു: ചെത്തുതൊഴിലാളിക്ക് അടിച്ചത് പൗർണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം

കോട്ടയം: സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ എംജി ബിജു. മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ (43) കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോട്ടറി ടിക്കറ്റുകള്‍ സ്ഥിരമായിഎടുക്കുന്ന ബിജു വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്ബാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.