
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ തരംഗമായി കേസിലായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക.
ജയിലിൽ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണര്‍ എൻ.വാസു തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന കത്താണ് പാട്ടിന്റെ ഉള്ളടക്കമെന്ന് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല പറഞ്ഞു.
പാട്ടിന്റെ പേരിൽ തനിക്കെതിരെ എടുത്ത കേസിൽ നിന്ന് ഒളിച്ചോടില്ല. നിയമപരമായി നേരിടും. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായിപ്പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴിചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ടുകൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവില്ല. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറഞ്ഞതെന്നും ജി.പി.കുഞ്ഞബ്ദുല്ല പറഞ്ഞു.







