Wednesday, April 22, 2026

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് അപ്പമാണോ? എങ്കിൽ കൂടെ കഴിക്കാൻ ഒരു സ്പെഷ്യല്‍ ഉരുളകിഴങ്ങ്‌ സ്റ്റ്യൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തിലൊരു സ്റ്റ്യൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഉരുളകിഴങ്ങ്‌ സ്റ്റ്യൂ തയ്യാറാക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ്‌ – 3എണ്ണം
സവാള – 1 വലുത്‌ നീളത്തില്‍ അരിഞ്ഞത്‌
പച്ചമുളക്‌ – 5 എണ്ണം നീളത്തില്‍ അരിഞ്ഞത്‌
ഇഞ്ചി – ഒരു ചെറിയ കക്ഷണം
അരമുറി തേങ്ങയുടെ ഒന്നാം പാല്‍ – ഒരു കപ്പ്‌
രണ്ടാം പാല്‍ – ഒരു കപ്പ്‌
വെള്ളം ആവശ്യത്തിന്‌
കറിവേപ്പില ആവശ്യത്തിന്‌
ഉപ്പ്‌, വെളിച്ചെണ്ണ ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പാലില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പച്ചമുളക്‌, സവാള, ഇഞ്ചി എന്നിവച്ചേര്‍ത്ത്‌ വേവിക്കുക. വെന്തകിഴങ്ങിലേയ്‌ക്ക്‌ ഒന്നാം പാല്‍ ചേര്‍ത്തിളക്കി ചൂടാക്കുക. തിളച്ചു വരുന്നതിന്‌ മുൻപ് സ്റ്റൗ കെടുത്തണം. പിന്നീട്‌ എണ്ണ ചൂടാക്കി കറിവേപ്പില താളിച്ച്‌ കറിയിലേയ്‌ക്ക്‌ ഒഴിക്കുക. ചെറു തീയില്‍ കറി ചൂടാക്കി കറിയിലേയ്‌ക്ക്‌ അര ടീസ്‌പൂണ്‍ കുരുമുളക്‌ പൊടി വിതരണം. ഏലയ്‌ക്ക പൊടിച്ചു ചേര്‍ത്താല്‍ നല്ല സ്വാദിഷ്‌ഠമായ മണം ലഭിക്കും. പൂരി, ചപ്പാത്തി എന്നിവയുടെ കറിയായി ഉപയോഗിക്കാം.