
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞുമുറുക്കിയെന്നും കൈകള്‍ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ചുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
അദിനാന്‍ മരിച്ചതും ശ്വാസംമുട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു അദിനാന്‍റെ മൃതദേഹം. ഇന്ന് പുലര്‍ച്ചയോടുകൂടിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നസ്രീനയെ ബന്ധുകൂടിയായ ഇരുപതുകാരന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെ മുറിയില്‍ വെച്ചാണ് കൊലപാതകം. സംശയം തോന്നിയെത്തിയ ബന്ധുക്കള്‍ അദിനാനെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ അദിനാന്‍ ജീവനൊടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ആസൂത്രിതമായാണ് കൊല നടത്തിയതെന്നാണ് സൂചന. പഠനകാലത്ത് നസ്രിയുടെ വീട്ടില്‍ താമസിച്ചിരുന്ന അദിനാന്‍ പണാപഹരണം നടത്തിയത് പിടികൂടിയതാണ് മുന്‍ വൈരാഗ്യത്തിന് കാരണം. അദിനാന്‍ ഇന്നലെ രാത്രി 7.30 ഓടുകൂടി നസ്രിനയുടെ വീട്ടിലെത്തി. പിന്നാമ്പുറത്തെ സിസിടിവി ക്യാമറ തിരിച്ചുവെക്കുകയും പ്രതി മുകള്‍ നിലയിലെ പെണ്‍കുട്ടിയുടെ മുറിയില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. കൊലപാതകത്തിനുശേഷം താഴെയുള്ള മുത്തശ്ശിയുടെ തലയിണയ്ക്ക് അടിയിലെ താക്കോല്‍ എടുക്കാനും പ്രതി ശ്രമിച്ചു. ഇതിനിടയാണ് വീട്ടുകാര്‍ വിവരമറിയുന്നത്.



