video
play-sharp-fill
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : ഒരോ പരാതിയിലും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി ; കേസിൽ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവിനും സ്റ്റേ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : ഒരോ പരാതിയിലും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി ; കേസിൽ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവിനും സ്റ്റേ

സ്വന്തം ലേഖകൻ

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ. ഇതിന് പുറമെ പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം എന്നും കേസ് സി ബി ഐയ്ക്ക് വിടാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം കേസിൽ ഒറ്റ എഫ് ഐ ആർ മതി എന്ന ഡിജിപിയുടെ ഉത്തരവിനും കോടതി സ്‌റ്റേ നൽകി. അതേസമയം കേസിൽ പ്രത്യേകമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നാലായിരത്തിലധികം പരാതികൾ കിട്ടിയിട്ടുണ്ട്. ഈ കേസുകൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവ കോന്നിയിൽ രജിസ്റ്റർ ചെയ്യുന്നത്.

തട്ടിയെടുത്ത പണം പ്രതികൾ പണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

എന്നാൽ ഫിനാൻസ് സ്ഥാപനത്തിന്റെ അക്കൗണ്ടുകളിൽ ഇപ്പോൾ അവശേഷിക്കുന്ന പണം കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. സ്വത്തുക്കൾ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസുകൾക്കും കത്ത് നൽകിയിട്ടുണ്ട്.