ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം; ആഘോഷങ്ങൾ തേർഡ് ഐയും ഓക്‌സിജനും ചേർന്നു തത്സമയം സംപ്രേക്ഷണം ചെയ്യുന്നു; സോണിയാ ഗാന്ധിയും മമ്മൂട്ടിയും മോഹൻ ലാലും മഞ്ജുവാര്യയും പരിപാടികളിൽ പങ്കെടുക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു നിയോജക മണ്ഡലത്തെ തന്നെ തുടർച്ചയായി അൻപത് വർഷം പ്രതിനിധീകരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഘോഷങ്ങൾക്കൊപ്പം തേർഡ് ഐ ന്യൂസ് ലൈവും ഓക്‌സിജനും കൈ കോർക്കുന്നു. സെപ്റ്റംബർ 17 ന് കെ.സി മാ്മ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടികൾ തല്‌സമയം തേർഡ് ഐ ന്യൂസ് ലൈവും ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പും ചേർന്നു സംപ്രേക്ഷണം ചെയ്യും.

വൈകിട്ട് മൂന്നരയ്ക്ക് ദേശ ഭക്തിഗാനത്തോടെ ആരംഭിക്കുന്ന പരിപാടികൾ സമാപിക്കും വരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വെബ് സൈറ്റിലും, യുട്യൂബ് ചാനലിലും, ഫെയ്‌സ്ബുക്ക് പേജിലും കാണാം. തേർഡ് ഐ ന്യൂസ് ലൈവും ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പും ചേർന്നാണ് പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്.

സെപ്റ്റംബർ 17 ന് വൈകിട്ട് മൂന്നരയ്ക്ക് ദേശ ഭക്തി ഗാനത്തോടെയാണ് പരിപാടികൾക്കു തുടക്കമാകുന്നത്. സൂം ആപ്ലിക്കേഷനിലൂടെ സമ്പൂർണ്ണമായും ഓൺലൈനായാണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ഓൺലൈനിലൂടെ യു.പി.എ അദ്ധ്യക്ഷയും കോൺഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി പരിപാടികൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

സോണിയ ഗാന്ധിയ്ക്കു ശേഷം രാഹുൽഗാന്ധി, എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, മുകുൾ വാസ്‌നിക്, കൊടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.ജെ ജോസഫ്, മാർ ജോസഫ് പൗവ്വത്തിൽ , ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, സ്വാമി സ്വരൂപാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എൻ.എസ്.എസ് എസ്.എൻ.ഡി.പി യൂണിയൻ താലൂക്ക് ഭാരവാഹികൾ വിവിധ ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി ഭാരവാഹികൾ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.

ഉമ്മൻചാണ്ടിയ്ക്ക് ആശംസ അർപ്പിച്ച് മലയാള സിനിമയിലെ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, മഞ്ജുവാര്യർ എന്നിവർ അടക്കമുള്ള പ്രമുഖർ ഓൺലൈനിൽ ആശംസ അർപ്പിക്കും. സൂം മീറ്റിംങ് വഴിയാണ് ആശംസകൾ അർപ്പിക്കുന്നത്. ഈ ആഘോഷ പരിപാടികൾ ലോകത്ത് ഏതുകോണിലിരുന്നും കാണാനുള്ള അവസരമാണ് തേർഡ് ഐ ന്യൂസ് ലൈവ് ഒരുക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ യു ട്യൂബ് ചാനലിനെയും ഫെയ്‌സ്ബുക്ക് പേജിനെയും പിൻതുടർന്ന് ആഘോഷപരിപാടികൾ തത്സമയം കാണാം. ഇത് കൂടാതെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ അംഗമാകുന്നവർക്ക് നിങ്ങളുടെ ഫോണിൽ പരിപാടിയുടെ ലിങ്ക് ഓരോ നിമിഷവും എത്തിച്ചു നൽകുകയും ചെയ്യും.