ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായി: നടക്കുന്നത് രഹസ്യവിചാരണ; മാധ്യമങ്ങൾക്കു പ്രവേശനമില്ല; വാർത്ത ചെയ്യാനും അവകാശമില്ല; വീഡിയോ റിപ്പോർട്ട് കാണാം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായി: നടക്കുന്നത് രഹസ്യവിചാരണ; മാധ്യമങ്ങൾക്കു പ്രവേശനമില്ല; വാർത്ത ചെയ്യാനും അവകാശമില്ല; വീഡിയോ റിപ്പോർട്ട് കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ നടപടികൾ ആരംഭിക്കുന്നത്. രാവിലെ കളക്ടറേറ്റിനു മുന്നിൽ എത്തിയ ഫ്രാങ്കോ മുളയ്ക്കൽ പ്രധാന കവാടത്തിലൂടെ ഉള്ളിലേയ്ക്കു കയറുകയായിരുന്നു. വീഡിയോ റിപ്പോർട്ട് കാണാം

ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ ഇവിടെ കന്യാസ്ത്രീയായിരുന്നവരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി ഉയർന്നത്. തുടർന്നു, ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യായമായി തടഞ്ഞുവയ്ക്കൽ(സെക്ഷൻ 342), അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376 സി, എ), പ്രകൃതിവിരുദ്ധ ലൈംഗികപീഡനം(സെക്ഷൻ 377), ഭീഷണിപ്പെടുത്തൽ(സെക്ഷൻ 506(1)), മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376(2)(കെ)), സ്ത്രീത്വത്തെ അപമാനിക്കൽ(സെക്ഷൻ 354) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

വിചാരണയുടെ ആദ്യ ഘട്ടത്തിൽ മുങ്ങി നടന്ന ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കോടതി കർശന നടപടികളാണ് സ്വീകരിച്ചത്. ഇതേ തുടർന്ന് ഫ്രാങ്കോയെ വിളിച്ചു വരുത്തിയ കോടതി കർശന നടപടി സ്വീകരിക്കുകയായിരുന്നു. കർശന ഉപാധികളോടൊയാണ് ഇപ്പോൾ കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ, കോട്ടയം ജില്ല വിട്ടു പോകാൻ പാടില്ലെന്നും, എല്ലാ ദിവസവും വിചാരണയ്ക്കു ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.