സ്വന്തം ലേഖിക
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ് അപകടം.
തെങ്ങുകയറ്റ തൊഴിലാളിയാണ് സുബൈര്‍. ജോലി കഴിഞ്ഞെത്തിയ സുബൈര്‍ പുഴക്കരയില്‍ നിന്ന് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുബൈര്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികള്‍ ചേര്‍ന്ന് വെള്ളത്തിൽ നിന്നും എടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചേക്കുവിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിന.മക്കള്‍: അമീര്‍, അമീന്‍, ഫാത്തിമ മിന്‍ഹ. ഖബറടക്കം ചൊവ്വാഴ്ച ഞാറപ്പൊയില്‍ ജുമാമസ്ജിദില്‍ നടക്കും.