video
play-sharp-fill

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി; തിരച്ചില്‍ ഊര്‍ജ്ജിതം; ജയില്‍ചാടിയത് അലക്ക് ജോലിയ്ക്കായി സെല്ലിന് പുറത്തിറങ്ങിയപ്പോള്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി; തിരച്ചില്‍ ഊര്‍ജ്ജിതം; ജയില്‍ചാടിയത് അലക്ക് ജോലിയ്ക്കായി സെല്ലിന് പുറത്തിറങ്ങിയപ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാടിയത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. മൊയ്തീന്‍ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2004ല്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.

ഒരു ഷര്‍ട്ട് കയ്യിലെ കവറില്‍ കരുതിയാണ് പുറത്ത് ചാടിയത്. പുറത്തിറങ്ങിയ ശേഷം ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസിന്റെ നിഗമനം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group