പൊന്‍കുന്നത്ത് ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; പാലക്കാട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

പൊന്‍കുന്നത്ത് ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; പാലക്കാട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പൊന്‍കുന്നത്ത് ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് മംഗളം ആർച്ചുമൂർത്തി ഭാഗത്ത് നന്ദനം വീട്ടിൽ മണി മകൻ ഗിരീഷ് (48) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം പൊൻകുന്നം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രക്കാരായിരുന്ന വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയും വീട്ടമ്മ തൽക്ഷണം മരിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവായ യുവാവ് ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തുകയും എസ്.എച്.ഓ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.