ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ചു; പൊന്‍കുന്നത്ത് ഓട്ടോഡ്രൈവറുടെ മരണത്തിൽ നടുങ്ങി നാട്; അഫ്സലിൻ്റെ മരണം വിവാഹം നിശ്ചയിച്ചിരിക്കേ….
സ്വന്തം ലേഖിക
പൊന്‍കുന്നം: പൊന്‍കുന്നത്ത് ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച് ഓട്ടോഡ്രൈവര്‍ അഫ്സൽ മരണമടഞ്ഞതിഞ്ഞ ഞെട്ടലിൽ നാട്.
അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്‍റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ തീരുമാനമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാല്‍ രാവും പകലും അധ്വാനിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ പകല്‍ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാന്‍ പിക്കപ്പ് വാനുമായി പോകാന്‍ അഫ്സല്‍ ഒരുങ്ങിയത്.
അത്യാവശ്യം മെക്കാനിക് ജോലികള്‍ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സല്‍ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകള്‍ മാറാന്‍ പ്രാപ്തനായിരുന്നു. എന്നാല്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടപ്പോള്‍ കോണ്‍ക്രീറ്റിംഗിന്‍റെ ചെറിയ ചെരിവിലായിരുന്നതിനാല്‍ വാഹനത്തിന്‍റെ ഇളക്കത്തിനിടെ ജാക്കി തെന്നിമാറുകയായിരുന്നു.
പിക്കപ്പ് വാന്‍ നിറയെ പച്ചക്കറി ചാക്കുകളുണ്ടായിരുന്നതിനാല്‍ അതിവേഗം ചെരിഞ്ഞ് അഫ്സലിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമായത്.