രാഷ്ട്രീയവിവാദങ്ങൾക്ക് നടുവിൽ നിയമസഭസമ്മേളനം ഇന്നു ആരംഭിക്കും: സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ വെല്ലുവിളിയാണ് നിയമസഭ സമ്മേളനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്ക് നടുവിൽ നിയമസഭസമ്മേളനം ഇന്നു ആരംഭിക്കും. ക്രമക്കേടുകൾ അക്കമിട്ട് നിരത്തി സി.എ.ജി റിപ്പോർട്ടും ലൈഫ് പദ്ധതിയെച്ചൊല്ലിയുള്ള അവകാശവാദങ്ങളും നടക്കുമ്പോൾ ആരംഭിക്കുന്ന നിയമസഭ സമ്മേളനം സർക്കാറിനും പ്രതിപക്ഷത്തിനും ഒരുപോലെ വെല്ലുവിളിയായിരിക്കും.
പൊലീസിലെ വിവിധ പദ്ധതികളിലെ ക്രമക്കേടും സി.എ.ജി റിപ്പോർട്ടും ഉയർത്തിക്കാട്ടിയാവും പ്രതിപക്ഷ ആക്രമണം. മുൻമന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞിനും വി.എസ്. ശിവകുമാറിനുമെതിരായ അന്വേഷണങ്ങൾ ഭരണപക്ഷവും ആയുധമാക്കും.യു.ഡി.എഫ് കാലത്തെ കണ്ടെത്തലുകളും ഭരണപക്ഷത്തിന്റെ കൈവശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണവും പ്രത്യാക്രമണവുമായി ഇരുകൂട്ടരും സഭയിൽ നിലയുറപ്പിക്കുന്നതോടെ നേർക്കുെേനരയുള്ള ഏറ്റുമുട്ടലുകളുടെ ചൂടും ചൂരുമേറിയ പ്രക്ഷുബ്ധാന്തരീക്ഷത്തിനാണ് വരുംദിവസങ്ങളിൽ സഭാതലം. കഴിഞ്ഞ നിയമസഭസമ്മേളനം കഴിയുന്ന ദിവസമാണ് സി.എ.ജി റിപ്പോർട്ട് പുറത്ത് വരുന്നത്. അതിന് ശേഷമുള്ള ആദ്യ സഭാസമ്മേളനമാണ് ഇന്നു ആരംഭിക്കുന്നത്.