video
play-sharp-fill
സിപിഎമ്മിന്റേത് കാലുകൾ കൊത്തിനുറുക്കി രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷണൽ രാഷ്ട്രീയ ക്വൊട്ടേഷൻ ; മൻസൂറിനെ കൊലപ്പെടുത്തിയതും ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായി ; ആക്രമണം അഴിച്ചുവിട്ടത് സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കി : കൂത്തുപറമ്പിലെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് സിപിഎം

സിപിഎമ്മിന്റേത് കാലുകൾ കൊത്തിനുറുക്കി രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷണൽ രാഷ്ട്രീയ ക്വൊട്ടേഷൻ ; മൻസൂറിനെ കൊലപ്പെടുത്തിയതും ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായി ; ആക്രമണം അഴിച്ചുവിട്ടത് സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കി : കൂത്തുപറമ്പിലെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് സിപിഎം

സ്വന്തം ലേഖകൻ

തലശേരി: കൂത്തുപറമ്പിൽ ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായിട്ടാണ്. കാലുകൾ കൊത്തി നുറുക്കി ചോര വാർന്നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി തന്നെ ആഴത്തിലുള്ള വെട്ടാണ് മൻസൂറിന്റെ കാലിലും ഉള്ളത്.

അക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൻസൂറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കുന്നതിനായി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട്ടെ സ്വകാര്യ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ ഇന്നലെ അർധരാത്രിയോടെ മൻസൂർ മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശേരി താലുക്കിലെ പ്രൊഫഷനൽ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയാണ് സംഘം മൻസൂറിനെ കൊലപ്പെടുത്തിയത്. ഇതിന് സമാനമായ രീതിയിൽ ഷുഹൈബിനും വധഭീഷണിയുണ്ടായിരുന്നു..

അക്രമത്തിന് പിന്നിൽ ആരാണെന്ന് കൃത്യമായി അറിയാമെന്നും കണ്ടാൽ തിരിച്ചറിയുന്നവരാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവർത്തകർ പറയുന്നു. ഇന്ന് മറക്കാൻ പറ്റാത്ത ദിവസമായിരിക്കും നിങ്ങൾക്ക് എന്ന രീതിയിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി സന്ദേശം വാട്‌സാപ്പിൽ പ്രചരിച്ചിരുന്നുവെന്നും ലീഗ് പ്രവർത്തകർ പറയുന്നു.

വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം നിലനിന്നിരുന്നു.തുടർന്ന് ഉച്ചയോടെ സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു.149-150 എന്നീ രണ്ടു ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷം പുനരാരംഭിക്കുകയായിരുന്നു.

രാത്രിയോടെയാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എന്നാൽ സിപിഎം നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ട്.

തരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ അക്രമം നടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് ആശങ്ക കൂടുന്നത്. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. വോട്ടെടുപ്പിലെ തർക്കങ്ങൾ കണ്ണൂരിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്.