Spread the love

കഴക്കൂട്ടം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പൊലീസുകാരന്റെ വിരലറ്റു.
എ.ആർ ക്യാമ്പിലെ അച്ചുവിന്റെ വലതുകൈയിലെ നടുവിരല്‍തുമ്പാണ് അറ്റുപോയത്. ഇയർ ഔട്ട്, ആക്ടിവിറ്റി പോയിന്റ്, കണ്‍ഡോനേഷൻ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്‌.

video
play-sharp-fill

യൂനിവേഴ്സിറ്റിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ മാർച്ച്‌ തടഞ്ഞെങ്കിലും, പ്രവർത്തകർ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രതിഷേധക്കാർ ബാരിക്കേഡ് ശക്തമായി തള്ളിയപ്പോഴാണ് പൊലീസുകാരന്‍റെ കൈ വിരല്‍ കുടുങ്ങി അറ്റുപോയത്.

മുറിഞ്ഞ വിരലിന്റെ ഭാഗവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന് സർവകലാശാലയുടെ പ്രധാന കവാടം ചാടിക്കടന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിനുള്ളില്‍ പ്രവേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ നേതൃത്വം നല്‍കി. ജോയിന്റ് രജിസ്ട്രാർ നടത്തിയ ചർച്ചയില്‍ ശനിയാഴ്ച വി.സിയുമായി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. കണ്ടാലറിയാവുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.