
പൊലീസ് സ്റ്റേഷനുള്ളിൽ പോലും പോക്കറ്റടി: ഓട്ടോഡ്രൈവറുടെ പോക്കറ്റടിച്ച യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: പൊലീസ് സറ്റേഷനുള്ളിൽ പോലും പോക്കറ്റടിച്ച വിരുതൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. വാഹനാപകടത്തിന്റെ വിവരം പറയാൻ പോലീസ് സ്റ്റേഷനിൽ കയറിയ സമയത്ത് ഓട്ടോ ഡ്രൈവറുടെ പേഴ്സ് മോഷ്ടിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പയ്യന്നൂർ നഗരത്തിലെ ഓട്ടോ ഡ്രൈവർ രാജീവന്റെ പരാതിയിൽ ചൊവ്വക്കാന്റവിട ഇസുദ്ദീനെ (42) യാണ് പയ്യന്നൂർ എസ്ഐ ശ്രീജിത് കൊടേരിയും കൺട്രോൾ റൂം എസ്ഐ രാധാകൃഷ്ണനും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്ക് സ്റ്റേഷനിൽ നിന്നും തിരിച്ചിറങ്ങി ഓട്ടോയിൽ കയറിയപ്പോഴാണ് രാജീവൻ മോഷണ വിവരം അറിഞ്ഞത്. ഉടൻ സ്റ്റേഷനിലെത്തി കാര്യം പറഞ്ഞതോടെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നീലയും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് രാത്രി പട്രോളിംഗിനിടെ പഴയ ബസ് സ്റ്റാൻഡിൽ ഒരാളെ മദ്യപിച്ച് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിനിടെയാണ് പേഴ്സ് കണ്ടെത്തിയത്.