Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നീലേശ്വരം: കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ വാട്സ്‌ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി .

ലൈംഗികചൂഷണം ലക്ഷ്യമിട്ട് സബ്‌ഇന്‍സ്‌പെക്ടര്‍ മധു യുവതിക്ക് രാപ്പകല്‍ എന്നില്ലാതെ സന്ദേശങ്ങളയച്ചതിനുള്ള തെളിവുകളാണ് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയ്ക്ക് മുന്നില്‍ ഹാജരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തില്‍ പ്രാഥമികമായി കുറ്റം ബോധ്യപ്പെട്ടതിനാല്‍ സബ് ഇന്‍സ്‌പെക്ടറെ എ ആര്‍ ക്യാമ്ബിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികള്‍ ഇന്‍സ്‌പെക്ടര്‍ നേരിടേണ്ടി വരും. കോടോം ബേളൂര്‍ സ്വദേശിനിയായ കൃഷി ഓഫീസര്‍ക്കാണ് എസ്‌ഐ മധു അശ്ലീല സന്ദേശമയച്ചത്.

കേസന്വേഷണത്തിലും പോലീസുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഓഫീസര്‍ ആണ് മധു. അതുകൊണ്ടുതന്നെ യുവതിയുടെ പരാതിയില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ് .