അമ്മയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ നിത്യ സന്ദര്‍ശകനായി; മകൾക്ക് നേരെ പീഡനശ്രമം; ഒളിവില്‍ പോയ പോലീസ് ഉദ്യോഗസ്ഥന്‍ 11 മാസത്തിന് ശേഷം കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പോലീസ് ഉദ്യോഗസ്ഥന്‍ 11 മാസത്തിന് ശേഷം വിതുര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

video
play-sharp-fill

വലിയമല പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് എസ് ആനൂപ് ആണ് കീഴടങ്ങിയത്.

പാലോട് കള്ളിപ്പാറ സ്വദേശിയായ 40കാരനായ അനൂപിനെതിരെ ജനുവരിയിലാണ് പീഡന പരാതിയില്‍ കേസെടുക്കുന്നത്. ഇതിന് പിന്നാലെ അനൂപിനെ സസ്‌പെന്റ് ചെയ്തു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ കോടതി നിര്‍ദേശ പ്രകാരം ഇയാള്‍ കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത് 2017ലാണ്. ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് നാല് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് പേലാസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്

അനൂപ് പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായി. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

പോലീസുകാരനെതിരെയാണ് പരാതി നല്‍കിയത് എന്നതിനാല്‍ ഒത്തുതീര്‍പ്പുക്ക് പലരീതി ശ്രമം നടന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.