ലക്ഷങ്ങൾ വിലപിടിപ്പുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
ചിറ്റൂർ. അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട 40 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ചിറ്റൂർ പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നു പുലർച്ചെ 5.30 മണിക്കാണ് ചിറ്റൂർ – പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്റ്റോപ്പിൽ വെച്ചാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിനെ പരിശോധിച്ചതിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതി മലപ്പുറം, തിരൂർ സ്വദേശിയും നിലവിൽ കോയമ്പത്തൂർ , സെൽവപുരത്ത്, നെഹ്റു നഗറിൽ താമസിക്കുന്നതുമായ ഗൗതം (23) ആണ് അറസ്റ്റിലായത്.
പുതുവത്സര ആഘോഷങ്ങൾക്കായി നിശാ പാർട്ടികളിൽ ഉപയോഗിക്കുന്നതിന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്. ഇടപാടുകാർക്ക് കൈമാറാൻ നിൽക്കവേയാണ് അറസ്റ്റ്. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചില്ലറ വിപണിയിൽ രണ്ട് ലക്ഷത്തിലധികം രൂപ വില മതിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുവത്സര ദിനാഘോഷങ്ങൾക്കായി കേരളത്തിലേക്ക് ലഹരി കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കാറിൽ കടത്തിയ 40 ഗ്രാം എം ഡി എം എ യുമായി യുവാവിനെ വാളയാർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മയക്കു മരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും, ജില്ലയിലെ ഇടപാടുകാരെക്കുറിച്ചും സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി .സി.ഡി , ശ്രീനിവാസൻ , ചിറ്റൂർ എ. എസ്.പി, പദം സിംഗ് ഐ.പി.എസ് , ഇൻസ്പെക്ടർ ഇ. ആർ. ബൈജു , സബ് ഇൻസ്പെക്ടർ എൻ. ആർ. സുജിത്ത്, എസ്.സി.പി.ഒ രവി, സി.പി.ഒ ശിവദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റ്റി.ആർ. സുനിൽ കുമാർ, റഹിം മുത്തു, കെ. അഹമ്മദ് കബീർ, എസ് .ഷനോസ് ,ആർ. രാജീദ്, എസ്. ഷമീർ, എസ്.സമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ വിഷ്ണു രാജ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.