വെള്ളം നിറച്ച ബക്കറ്റിൽ മുങ്ങി ഒന്നര വയസുകാരിയ്ക്കു ദാരുണാന്ത്യം: മരിച്ചത് പറവൂരിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ
തേർഡ് ഐ ബ്യൂറോ
കൊച്ചി: പറവൂർ ആലങ്ങാട് കുളിമുറിയിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിനുള്ളിൽ വീണ് ഒന്നര വയസുകാരി മരിച്ചു. സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകൾ മീനാക്ഷിയാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുഞ്ഞിന്റെ അമ്മ സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളിമുറിയിലെ ബക്കറ്റിൽ മുങ്ങിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0