video
play-sharp-fill
ഓൺലൈനിലൂടെ ഭീഷണിയുണ്ടോ ഇനി പേടിക്കേണ്ട എല്ലാ സഹായവുമായി കേരള പോലീസ്; സഹായകമായി  നമ്പറും പുറത്തുവിട്ടു

ഓൺലൈനിലൂടെ ഭീഷണിയുണ്ടോ ഇനി പേടിക്കേണ്ട എല്ലാ സഹായവുമായി കേരള പോലീസ്; സഹായകമായി നമ്പറും പുറത്തുവിട്ടു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓൺലൈൻ വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പെൺകുട്ടികളാണ് ഇതിലധികവും ഇത്തരത്തിലുള്ള വഞ്ചനയിൽ അകപ്പെട്ടുപോവുന്നത് . ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാതെ ചിലർ മരണം തിരഞ്ഞെടുത്തവരും ഉണ്ട് .

ഈ അവസരങ്ങളിൽ തളർന്നുപോകാതെ സധൈര്യം നേരിടുവാൻ സന്നദ്ധരാകണം എന്ന് അറിയിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിനായി സഹായകമായി ഒരു നമ്പറും പുറത്തുവിട്ടിട്ടുണ്ട് കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭീതിക്ക് വശംവദരാകരുത്. സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം. ചാറ്റുകൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയ ലഭ്യമായ തെളിവുകൾ നഷ്ടപ്പെടാതെ നോക്കണം. ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രശ്‌നം ഗുരുതരമാക്കാനേ സഹായകരമാകൂ. ഓൺലൈൻ ഭീഷണികൾക്കെതിരെ സധൈര്യം നിയമപരമായി മുന്നോട്ട് പോകുമ്‌ബോൾ തീർച്ചയായും ശത്രുക്കൾ പതറും. അതിനാൽ പോലീസ് സഹായം തേടാൻ മടിക്കേണ്ട. പരാതികൾ നൽകാനുള്ള ഹെൽപ് ലൈൻ നമ്പറുകൾ’