play-sharp-fill
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു; തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു; തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ

 

സ്വന്തം ലേഖകൻ

മുർഷിദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. അനറുൽ ബിശ്വാസ്(55), സലാലുദ്ദീൻ ഷെയ്ഖ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുർഷിദാബാദ് ജില്ലയിലെ ജലങ്കി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സാഹേബ് നഗർ മാർക്കറ്റിന് സമീപത്തുവെച്ചാണ് സംഭവം .


തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.”ഏതു തരത്തിലുള്ള സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങളും അടിച്ചമർത്താൻ നിർദേശമൊന്നും പാർട്ടി നൽകിയിട്ടില്ല. അക്രമത്തിൽ ഞങ്ങളുടെ പാർട്ടി നേതാക്കളുടെ പങ്കാളിത്തം ശക്തമായി നിഷേധിക്കുന്നു. നീതിപൂർവ്വകമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണ്.” -മുർഷിദാബാദ് ടി.എം.സി അധ്യക്ഷനും എം.പിയുമായ അബു താഹിർ ഖാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group