വിചാരണയ്ക്ക് എത്തിയില്ല;  പൊൻകുന്നം  സി.ഐ ആയിരുന്ന സജിൻ ലൂയിസിനെ അറസ്റ്റ് ചെയ്ത്  ഹാജരാക്കാൻ കോടതി ഉത്തരവ്; ശമ്പളത്തില്‍ നിന്ന് 50,000 രൂപ തടഞ്ഞ് വെയ്ക്കാനും നിര്‍ദേശം

വിചാരണയ്ക്ക് എത്തിയില്ല; പൊൻകുന്നം സി.ഐ ആയിരുന്ന സജിൻ ലൂയിസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്; ശമ്പളത്തില്‍ നിന്ന് 50,000 രൂപ തടഞ്ഞ് വെയ്ക്കാനും നിര്‍ദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: വിചാരണയ്ക്ക് എത്താതതിനെ തുടര്‍ന്ന് സി.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്.

തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് കര്‍ശന നിര്‍ദേശം. വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി.
ഡി.ജി.പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് 50000 രൂപ തടഞ്ഞ് വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സി.ജെ.എം ഷിബു ഡാനിയലിന്റേതാണ് നിര്‍ദേശം.

സജിൻ ലൂയിസ് നിലവിൽ സി ഐ ആണ് . ഇയാൾ മുൻപ് പൊൻകുന്നം സി.ഐ ആയിരുന്നു.

സജീൻ ലൂയിസ് വലിയതുറ സ്റ്റേഷനിൽ എസ് ഐ ആയിരിക്കേയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.