ശ്രീകലയുടെ കൈ പിടിച്ച്‌ തിരിച്ച്‌ അസഭ്യം പറ‍ഞ്ഞു; ഓടിയെത്തിയ ഗിരീഷിനെ ആക്രമിച്ചത് ഹോളോബ്രിക്സ് കട്ട കൊണ്ട്; എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍.

തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തില്‍ അഭിറാം (21) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ ഗിരീഷ് കുമാര്‍, ഭാര്യ ശ്രീകല എന്നിവര്‍ക്കു നേരെയാണ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ പൊങ്കാല അര്‍പ്പിക്കാന്‍ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കില്‍ എത്തിയ സംഘം അസഭ്യം പറഞ്ഞു കൈയില്‍ പിടിച്ചു തിരിക്കുകയും ഇതു കണ്ട് ഓടിയെത്തിയ ഗിരീഷിനെ ഹോളോബ്രിക്സ് കട്ട കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ഹോളോബ്രിക്സ് കട്ട കൊണ്ട് ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. അക്രമികളിലൊരാളായ രാഹുലിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.