play-sharp-fill
സംസ്ഥാനത്ത് ജീവൻ രക്ഷാമരുന്നുകളുമായി പൊലീസ് : ഹൈവേ പെട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ  ഇതിനായി ഓടിക്കും: സംസ്ഥാന പൊലീസ് മേധാവിയുടെയാണ് നിർദേശം

സംസ്ഥാനത്ത് ജീവൻ രക്ഷാമരുന്നുകളുമായി പൊലീസ് : ഹൈവേ പെട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഇതിനായി ഓടിക്കും: സംസ്ഥാന പൊലീസ് മേധാവിയുടെയാണ് നിർദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ പറഞ്ഞു .ഇതിനായി കൊച്ചിയിലും തിരുവനന്തപുരത്തും പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി .


 

ഹൈവേ പെട്രോൾ വാഹനങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കുമായിരിക്കും ഇതിൻറെ ചുമതല ഉണ്ടായിരിക്കും .ദക്ഷിണമേഖലാ ഐജി ഹർഷിതാ അത്തല്ലൂരിയെ ഇതിന്റെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

.112 എന്ന നമ്പറിൽ ബന്ധപ്പെടുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും . രോഗിയുടെ പേരും വിലാസവും ഫോൺ നമ്പരും പൊലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും.

 

പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദേശം നോഡൽ ഓഫീസർ നൽകും . തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷനുകൾ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും . ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്ന് എത്തിച്ചു കൊടുക്കും.