റൈഫിളുകളും വെടിയുണ്ടകളും കാണാതായിട്ടില്ല, അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ് : റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാൻ നീക്കം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റൈഫിളുകളും തോക്കും വെടിയുണ്ടകരളും കാണാതായിട്ടില്ല അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചേക്കും. അതേസമയം വീഴ്ച വരുത്തിയ സംസ്ഥാന പൊലീസ് സേനയിലെ പതിനൊന്ന്് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമിക്കാൻ വകമാറ്റി ചെലവഴിച്ചു, നിയമ വിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാനും ആഡംബര കാറുകളും വാങ്ങികൂട്ടി എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഉയർന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്നും 25 റൈഫിളുൾ 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വെച്ചുവെന്നും ഇത് മറച്ച് വെയ്ക്കാൻ രേഖകൾ തിരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് മറച്ച് വെയ്ക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിച്ചിവെന്ന ആരോപണവും സിഎജി റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരത്തെ എസ്എപിയിൽ നിന്നും തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നിന്നുമാണ് ആയുധങ്ങൾ കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ന എത്രയും വേഗം മുടങ്ങി കിടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ നീക്കം.