
പോലീസ് നിയമ ഭേദഗതി ജനാധിപത്യത്തെ കശാപ്പ് ചെയ്യും : രഞ്ജു കെ മാത്യു
സ്വന്തം ലേഖകൻ
കോട്ടയം: മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമ ഭേദഗതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ
സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു.
അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയും പ്രതികരിക്കുന്നവരെ സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്യുന്നതിൻ്റെ തുടർച്ചയാണ് ഓർഡിനൻസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജിമോൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ ജി ഒ യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , കണ്ണൻ ആൻഡ്രൂസ് , ജെ ജോബിൻസൺ , ജയ്മോൻ , സതീഷ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0