video
play-sharp-fill
പൊലീസിന് വെള്ളവും സാനിറ്റൈസറുമായി മണർകാട് ക്രൗൺ ക്ലബ്: കൊറോണക്കാലത്തും പ്രതിരോധത്തിന്റെ കോട്ട കെട്ടി നാട്

പൊലീസിന് വെള്ളവും സാനിറ്റൈസറുമായി മണർകാട് ക്രൗൺ ക്ലബ്: കൊറോണക്കാലത്തും പ്രതിരോധത്തിന്റെ കോട്ട കെട്ടി നാട്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്തും പൊലീസിന് വെളളവും സാനിറ്റൈസറും നൽകി പ്രതിരോധത്തിന്റെ നല്ല പാഠങ്ങളുമായി മണർകാട്ടെ സ്വകാര്യ ക്ലബ്. മണർകാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രൗൺ ക്ലബാണ് പൊലീസുകാർക്ക് വെള്ളവും സാനിറ്റൈസറും വിതരണം ചെയ്തത്.

ക്രൗൺ ക്ലബ് പ്രസിഡന്റ് കെ.എം സന്തോഷിൽ നിന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വെള്ളവും സാനിറ്റൈസറും അടക്കമുള്ളവ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് എത്തിയാണ് ക്ലബ് അംഗങ്ങൾ സാധനങ്ങൾ കൈമാറിയത്. ലോക്ക് ഡൗണിന്റെ ഭാഗമായി 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥർക്കു വെള്ളം നൽകുന്നതിനായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇത് കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസറുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറും.

നിരവധി സംഘടനകളാണ് ജില്ലയിൽ പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വെള്ളവും ഭക്ഷണവും സാനിറ്റൈസറും എല്ലാം വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മണർകാട്ടെ ക്രൗൺ ക്ലബും സാധനങ്ങൾ വിതരണം ചെയ്തത്.