എല്ലാ പണിയും പഴിയും പൊലീസിന്റെ പുറത്ത്: തങ്ങളുടെ ജോലി പൊലീസിൽ  ചാരി തലയൂരാൻ ശ്രമിച്ച ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയ്ക്ക് ഇൻസ്പെക്ടർ നൽകിയ മാസ് മറുപടി വൈറലായി ..!

എല്ലാ പണിയും പഴിയും പൊലീസിന്റെ പുറത്ത്: തങ്ങളുടെ ജോലി പൊലീസിൽ ചാരി തലയൂരാൻ ശ്രമിച്ച ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയ്ക്ക് ഇൻസ്പെക്ടർ നൽകിയ മാസ് മറുപടി വൈറലായി ..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസ് എന്തൊക്കെ പണി ചെയ്യണം..! ചോദ്യം ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയോടാണെങ്കിൽ , വഴിയരികിൽ കിടക്കുന്ന അതികളെ പുനരധിവസിപ്പിക്കുന്നത് വരെ ചെയ്യേണ്ടി വരുമെന്നാവും മറുപടി. ഇത്തരത്തിൽ വഴിയിൽ അലഞ്ഞ് തിരിയുന്നവരെ ‘കൈകാര്യം’ ചെയ്യാൻ ആവശ്യപ്പെട്ട് കത്ത് നൽകിയ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയ്ക്ക് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.ജെ തോമസ് നൽകിയ വൈറൽ മറുപടി സോഷ്യൽ മീഡിയയിൽ പറ പറക്കുകയാണ്. നഗരസഭ സെക്രട്ടറി എൻ.കെ വ്യജയ്ക്ക്, എ.ജെ തോമസ് നൽകിയ മറുപടിയുടെ പകർപ്പാണ് ജില്ലയിലെ പൊലീസുകാർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നഗരസഭ ശുചീകരണ തൊഴിലാളികളുടെ ജോലി മുതൽ അദ്ധ്യാപകരുടെ ജോലി വരെ പൊലീസ് ചെയ്യേണ്ടി വരുന്നതിനെതിരെ സേനയിൽ കടുത്ത അമർഷം പുകയുമ്പോഴാണ് നഗരസഭ സെക്രട്ടറിയുടെ കത്തും ചട്ടങ്ങൾ നിരത്തി ഇൻസ്പെക്ടറുടെ വൈറലായ മറുപടിയും പുറത്ത് വന്നിരിക്കുന്നത്.
സെപ്റ്റംബർ 24 നാണ് നഗരസഭ സെക്രട്ടറി സ്വന്തം ലെറ്റർ പാഡിൽ ‘സർക്കിൾ ഇൻസ്പെക്ടറെ ‘അഭിസംബോധന ചെയ്തു കത്ത് അയച്ചത്. ഏറ്റുമാനൂർ നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിക്കുന്ന നാടോടി കുടുംബങ്ങൾ ലഹരി മരുന്ന് ഉപയോഗിക്കുന്നതായും , സ്കൂൾ കുട്ടികൾക്ക് ലഹരിമരുന്ന് വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതായും ഇവരെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഒഴിപ്പിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇത് കൂടാതെ , നഗരസഭയ്ക്ക് രാത്രിയിൽ ആളുകളെ പാർപ്പിക്കുന്നതിന് ഷെൽട്ടർ ഇല്ലെന്നും ഈ ഷെൽട്ടറിനുള്ള ക്രമീകരണം പൊലീസ് ആരംഭിക്കണമെന്നും ഒരു പരിധി കൂടി കടന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.


ഇതിനാണ് മാസ് ഡയലോഗിലൂടെ എ.ജെ തോമസ് മറുപടി നൽകി മുഴുവൻ പൊലീസുകാരുടെയും കയ്യടി വാങ്ങിയത്. നഗരസഭ സെക്രട്ടറിയ്ക്ക് എസ് എച്ച് ഒ എ.ജെ തോമസ് നൽകുന്ന മറുപടി തുടങ്ങുന്നത് ഇങ്ങനെ –
24 സെപ്റ്റംബർ 2019 തീയതിയിൽ താങ്കൾ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഏറ്റുമാനൂർ എന്ന വിലാസത്തിൽ കത്ത് നൽകിയിരുന്നല്ലോ. 2018 ജനുവരി ഒന്ന് മുതൽ സർക്കിൾ ഇൻസ്പെക്ടർ പദവി സർക്കാർ നിർത്തലാക്കിയ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തുടർന്നാണ് ചട്ടങ്ങളും വകുപ്പുകളും നിരത്തി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. നഗരസഭ ചട്ടം അനുസരിച്ച് ഇത്തരത്തിൽ അലഞ്ഞ് തിരിയുന്നവരെ പുനരധിവസിപ്പിക്കണ്ടത് നഗരസഭകളുടെ ഉത്തരവാദിത്വം ആണെന്ന് ഇൻസ്പെക്ടർ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് ഈ പ്രവർത്തനങ്ങളിൽ പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്തു നൽകാൻ തയ്യാറാണെന്നും നഗരസഭ സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ ഇൻസ്പെക്ടർ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group