കോട്ടയം ജില്ലയിലെ എസ്ഐമാരടക്കം 35 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഇൻ്റലിജൻസ് റിപ്പോർട്ട്: 35 പേരെയും സ്ഥലം മാറ്റി ; നടപടിയെടുത്തത് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് എതിരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ രണ്ട് വനിതാ പൊലീസുകാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. 35 പേരേയും ജില്ലാ പൊലീസ് മേധാവി അടിയന്തിരമായി സ്ഥലം മാറ്റി
വിവിധ കേസുകളിൽ അടക്കം ആരോപണ വിധേയരായവർക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. അഴിമതിയും ക്രമവിരുദ്ധമായ ഇടപെടലും അടക്കം നടത്തിയവരാണ് ഇവരെന്നു കണ്ടെത്തിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് ജില്ലയിലെ 35 പൊലീസ് ഉദ്യോഗസ്ഥരെ നിലവിലെ സ്റ്റേഷനിൽ നിന്നും മറ്റു സ്റ്റേഷനുകളിലേയ്ക്കു സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പലരും പല കേസുകളിൽ ആരോപണ വിധേയായിരുന്നു.
ഇതു സംബന്ധിച്ചു ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തതിനേ തുടർന്നാണ് ഇവരെ പല സ്ഥലങ്ങളിലേയ്ക്കു സ്ഥലം മാറ്റിയത്.
Third Eye News Live
0